Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ് വീക്ഷിക്കാൻ അന്താരാഷ്ട്ര പ്രതിനിധി സംഘം ജില്ലയിൽ

ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ നേരിട്ട് കണ്ട് മനസ്സിലാക്കാൻ അന്താരാഷ്ട്ര പ്രതിനിധി സംഘം.

ഇന്ന് (ഏപ്രിൽ 8) കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ  എത്തുന്ന പ്രതിനിധി സംഘം ജില്ലയിലെ വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളും, കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വെബ് കാസ്റ്റിംഗ് കൺട്രോൾ റൂമും, മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് സെല്ലും സന്ദർശിക്കും. 

എസ്റ്റോണിയ, ജോർജിയ, ഫിജി, കെനിയ, നമീബിയ എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ അടങ്ങുന്ന സംഘം വോട്ടെടുപ്പ് ദിവസം വിവിധ പോളിങ് സ്റ്റേഷനുകൾ സന്ദർശിക്കും.

date