Post Category
പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ എട്ടിന് തുടങ്ങും
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പോളിങ് സാമഗ്രികളുടെ വിതരണം ജില്ലയിലെ 14 വിതരണ കേന്ദ്രങ്ങളിൽ ഇന്ന് ( ഏപ്രിൽ 8) രാവിലെ എട്ടിന് ആരംഭിക്കും.
ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലേക്കുമുള്ള ഉദ്യോഗസ്ഥർ നിശ്ചയിക്കപ്പെട്ട വിതരണ കേന്ദ്രങ്ങളിൽ രാവിലെ തന്നെ എത്തിച്ചേരേണ്ടതാണ്. വോട്ടിംഗ് യന്ത്രങ്ങൾ , വിവിപാറ്റ് മെഷീനുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ വിതരണ കേന്ദ്രങ്ങളിൽ നിന്ന് ഏറ്റുവാങ്ങി ഉദ്യോഗസ്ഥർ അതത് പോളിങ് സ്റ്റേഷനുകളിലേക്ക് തിരിക്കും.
പോളിംഗ് ഉദ്യോഗസ്ഥർക്ക് വിതരണ കേന്ദ്രങ്ങളിലേക്ക് എത്തുന്നതിനായി കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള വാഹന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വിതരണ കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥർക്കായി പ്രത്യേക ഹെൽപ്പ് ഡെസ്കുകളും ക്രമീകരിച്ചിട്ടുണ്ട്.
date
- Log in to post comments