Post Category
തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണം: തോല്‍പാവക്കൂത്ത് സംഘടിപ്പിച്ചു
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍മാരെ ബോധവല്‍ക്കരിക്കുന്നതിനായി സ്വീപിന്റെ (SVEEP) നേതൃത്വത്തില്‍ തോല്‍പാവക്കൂത്ത് വാഹന പ്രദര്‍ശനം സംഘടിപ്പിച്ചു.നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ കോട്ടമൈതാനം, മുന്‍സിപ്പല്‍ സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് പ്രദര്‍ശനം നടന്നത്.കോട്ടമൈതാനത്ത് നടന്ന പരിപാടിയില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ എം.എസ്. മാധവിക്കുട്ടി പങ്കെടുത്ത് സംസാരിച്ചു.സ്വീപ് നോഡല്‍ ഓഫീസറും അസിസ്റ്റന്റ് കളക്ടറുമായ രവി മീണ, മലമ്പുഴ നിയോജകമണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറും പാലക്കാട് താലൂക്ക് തഹസില്‍ദാറുമായ ജെറിന്‍ ജോണ്‍സണ്‍, ജില്ലാ ഇലക്ഷന്‍ അസിസ്റ്റന്റ് പി.എ ടോംസ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments