ജില്ലയില്‍ ഹോം വോട്ടിങ് പൂര്‍ത്തിയായി; വോട്ട് ചെയ്തത് 17129 പേര്‍
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഒരുക്കിയ ഹോം വോട്ടിങ് പൂര്‍ത്തിയായി. 85 വയസിനു മുകളില്‍ പ്രായമുള്ള അര്‍ഹരായവരില്‍ 96.21 ശതമാനം പേരും ഭിന്നശേഷിക്കാരില്‍ 97.42 ശതമാനം പേരും ജില്ലയില്‍ വോട്ട് രേഖപ്പെടുത്തി. 85 വയസ്സിനു മുകളില്‍ പ്രായമുള്ള ഹോം വോട്ടിന് അര്‍ഹരായ 10975 പേരില്‍ 10559 പേര്‍ വോട്ട് ചെയ്തു. ഭിന്നശേഷിക്കാരില്‍ 6744 പേരില്‍ 6570 പേര്‍ വോട്ട് ചെയ്തു.
വോട്ടറുടെ സ്വകാര്യത ഉറപ്പാക്കുന്നതിനും വോട്ടിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കിയാണ് ഹോം വോട്ട് നടത്തിയത്. വോട്ടെടുപ്പിന് ശേഷം ബാലറ്റ് സുരക്ഷിതമായി സീല്‍ ചെയ്ത് നിശ്ചിത കേന്ദ്രങ്ങളില്‍ എത്തിച്ചു
ജില്ലയിലെ ഓരോ മണ്ഡലത്തിലും ഹോം വോട്ട് ചെയ്തവരുടെ എണ്ണം മണ്ഡലം, 85 വയസ്സിനു മുകളിലുള്ളവര്‍, ഭിന്നശേഷിക്കാര്‍ എന്ന ക്രമത്തില്‍
1. കൊണ്ടോട്ടി - 625 (96.15), 465 (97.48)
2. ഏറനാട്- 703 (96.57) 491 (97.04)
3. നിലമ്പൂര്‍- 985( 96.95) 456 ( 98.49)
4. വണ്ടൂര്‍- 776 ( 94.63) 420 (89.55)
5. മഞ്ചേരി -753 (96.41) 418(99.52)
6. പെരിന്തല്‍മണ്ണ - 750 (9615) 339 (97.98)
7. മങ്കട - 690 (96.50) 451 (98.47)
8. മലപ്പുറം - 731 (96.06), 359 (98.63)
9. വേങ്ങര - 608 (98.54), 296 (99.66)
10. വള്ളിക്കുന്ന് - 763 (96.22), 382 (98.20)
11. തിരൂരങ്ങാടി- 529 ( 95.83), 283( 96.92)
12. താനൂര്‍ - 390 (97.26), 399 (99.01)
13. തിരൂര്‍- 494( 95.74), 711 (96.21)
14. കോട്ടക്കല്‍- 653 (92.76), 409(97.85)
15. തവനൂര്‍- 553(96.85), 364(98.38)
16. പൊന്നാനി - 556(97.54), 327(98.20)
നിയമസഭ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 48 മാതൃക പോളിങ് ബൂത്തുകള്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ 48 മോഡല്‍ പോളിങ് ബൂത്തുകള്‍. ഓരോ നിയോജക മണ്ഡലത്തിലും മൂന്ന് വീതം മോഡല്‍ പോളിങ് ബൂത്തുകളാണുള്ളത്. വോട്ടര്‍മാര്‍ക്ക് സുഗമവും സൗകര്യപ്രദവുമായ രീതിയില്‍ വോട്ട് രേഖപ്പെടുത്താനായി അത്യാധുനിക സൗകര്യങ്ങളോടെ ഇലക്ഷന്‍ കമ്മീഷന്‍ മാതൃക പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേക സൗകര്യങ്ങള്‍, ആകര്‍ഷകമായ അലങ്കാരങ്ങള്‍, വ്യക്തമായ സൈനേജുകള്‍, മെഡിക്കല്‍ കിറ്റ്, വോളന്റിയര്‍ സേവനം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ മാതൃക പോളിംഗ് സ്റ്റേഷനില്‍ ഉറപ്പാക്കും. വോട്ടിംഗില്‍ ജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും ഭയരഹിതമായ അന്തരീക്ഷം ഒരുക്കാനുമാണ് ഇത്തരം സ്റ്റേഷനുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.
മണ്ഡലത്തിലെ വിവിധ മോഡല്‍ പോളിങ് ബൂത്തുകള്‍ താഴെ പറയുന്നു.
033 കൊണ്ടോട്ടി മണ്ഡലം
054- ജി എച്ച് എസ് ചാലിയപുറം (നോര്‍ത്ത് ബില്‍ഡിംഗ് വെസ്റ്റ് സൈഡ്), 170- മര്‍ക്കസ് പബ്ലിക് സ്‌കൂള്‍ നെച്ചിയില്‍ അയിക്കരപ്പടി (മെയിന്‍ ബില്‍ഡിംഗ് സെന്റര്‍), 213- മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരകം, കൊണ്ടോട്ടി
034 ഏറനാട് മണ്ഡലം
09- എ ഐ എ കോളജ് കുനിയില്‍ നോര്‍ത്ത് സൈഡ്, 88- ഗവ. ലോവര്‍ പ്രൈമറി സ്‌കൂള്‍, ചെമ്പക്കുത്ത് ഈസ്റ്റ് സൈഡ്, 123- ഗവ. സ്‌കൂള്‍ വടശ്ശേരി
035 നിലമ്പൂര്‍
98- ഗവ. ട്രൈബല്‍ അപ്പര്‍ പ്രൈമറി സ്‌കൂള്‍, മുണ്ടേരി (ഈസ്റ്റ് സൈഡ്), 144- മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചുങ്കത്തറ(നോര്‍ത്ത് ബില്‍ഡിംഗ് ഈസ്റ്റ് സൈഡ്), 163- ഗവ. മാപ്പിള ലോവര്‍ പ്രൈമറി സ്‌കൂള്‍ (നോര്‍ത്ത് സൈഡ് )
036 വണ്ടൂര്‍
65- ഗവ. ലോവര്‍ പ്രൈമറി സ്‌കൂള്‍, പൂക്കുളം (ഈസ്റ്റ് സൈഡ് ), 156 ഗവ. അപ്പര്‍ പ്രൈമറി സ്‌കൂള്‍, കാളികാവ് ബസാര്‍ (ഈസ്റ്റ് സൈഡ്), 187 ഗവ.ലോവര്‍ പ്രൈമറി സ്‌കൂള്‍, കരുവാരകുണ്ട് (ഈസ്റ്റ് ബില്‍ഡിങ്)
037 മഞ്ചേരി
84- ഗവ. ലോവര്‍ പ്രൈമറി സ്‌കൂള്‍, വെട്ടിക്കാട്ടിരി (ഈസ്റ്റ് ബില്‍ഡിങ് ഈസ്റ്റ് സൈഡ് ), 127 ഹിദായത്തുല്‍ മുസ്ലിമിന്‍ സംഘം എ യു പി എസ് തുറക്കല്‍ (വെസ്റ്റ് ബില്‍ഡിംഗ്), 130- എയ്ഡഡ് ലോവര്‍ പ്രൈമറി സ്‌കൂള്‍ മുല്ലമ്പാറ( ഈസ്റ്റ് സൈഡ്)
038 പെരിന്തല്‍മണ്ണ
70- ഗവ. ലോവര്‍ പ്രൈമറി സ്‌കൂള്‍ പെരിന്തല്‍മണ്ണ സെന്‍ട്രല്‍ (വെസ്റ്റ് സൈഡ്), 38- ഗവ. മാപ്പിള ലോവര്‍ പ്രൈമറി സ്‌കൂള്‍, പള്ളിക്കുത്ത് ( ന്യൂ ബില്‍ഡിംഗ് ), 207 ഗവ, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പുലാമന്തോള്‍ (സൗത്ത് ബില്‍ഡിംഗ് വെസ്റ്റ് പാര്‍ട്ട്)
039 മങ്കട
68- ഗവ. ലോവര്‍ പ്രൈമറി സ്‌കൂള്‍, വടക്കാങ്ങര (നോര്‍ത്ത് സൗത്ത് ബില്‍ഡിംഗ്- സൗത്ത് സൈഡ്), 150- എയ്ഡഡ് മാപ്പിള ലോവര്‍ പ്രൈമറി സ്‌കൂള്‍ ,അരിപ്ര മേല്‍മുറി (ഈസ്റ്റ് ബില്‍ഡിംഗ് - സൗത്ത് സൈഡ്), 228- പാണക്കാട് പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ എയ്ഡഡ് ലോവര്‍ പ്രൈമറി സ്‌കൂള്‍ പുന്നക്കാട്
040 മലപ്പുറം
157- മഹ്ദനുല്‍ ഉലൂം മദ്രസ, ആലുംകുന്ന്, 49- എയ്ഡഡ് മാപ്പിള എല്‍. പി എസ് ചെറുപുറത്തൂര്‍, പാര്‍ട്ട് 1, 70- ഗവ. ലോവര്‍ പ്രൈമറി സ്‌കൂള്‍, പൂക്കോട്ടൂര്‍ (പഴയ ഓഡിറ്റോറിയം ബില്‍ഡിങ്)
041 വേങ്ങര
41-പി പി ടി എം വൈ എച്ച് എസ് എസ് ചേറൂര്‍ (വെസ്റ്റ് സൈഡ് എച്ച് എസ് എസ് ബ്ലോക്ക്), 156- ഐ യൂ ഹൈ സ്‌കൂള്‍, പറപ്പൂര്‍, മെയിന്‍ ബില്‍ഡിംഗ്, 185- ഗവ.എം എല്‍ പി സ്‌കൂള്‍, മറ്റത്തൂര്‍, ഒതുക്കുങ്ങല്‍ (നോര്‍ത്ത് സൈഡ് സൗത്ത് ബില്‍ഡിംഗ്)
042 വള്ളിക്കുന്ന്
37- എ എം യൂ പി എസ് പള്ളിക്കല്‍ (സൗത്ത് ബില്‍ഡിംഗ് വെസ്റ്റ് സൈഡ്), 111- കാലിക്കറ്റ് യൂണിവേഴ്സിറ്റി എഞ്ചിനിയറിങ് കോളേജ്, കോഹിനൂര്‍, 180- എ കെ എന്‍ എം പോളി ടെക്‌നിക് ചേളാരി ( ഈസ്റ്റ് വെസ്റ്റ് ബില്‍ഡിംഗ് മിഡില്‍ പാര്‍ട്ട്)
043 തിരൂരങ്ങാടി
14- സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ എച്ച് എസ് എസ് പരപ്പനങ്ങാടി, 173- ഗവ. ലോവര്‍ പ്രൈമറി സ്‌കൂള്‍ ക്ലാരി അമ്പലവട്ടം, 50- കോപ്പറേറ്റീവ് കോളേജ് പരപ്പനങ്ങാടി
044 താനൂര്‍
12- ഗവ. ലോവര്‍ പ്രൈമറി സ്‌കൂള്‍, പരിയാപുരം, മുക്കോല (ഈസ്റ്റ് ബില്‍ഡിംഗ് സൗത്ത് സൈഡ്), 96- എയ്ഡഡ് മാപ്പിള ലോവര്‍ പ്രൈമറി സ്‌കൂള്‍ ഇട്ടിലക്കല്‍, 183 ഹിദായത്തുല്‍ മുസ്ലിമിന്‍ മദ്രസ്സ വള്ളിക്കാഞ്ഞിരം
045 തിരൂര്‍
44- ജി എല്‍ പി എസ് കല്‍പകഞ്ചേരി കടുങ്ങാത്തുണ്ട് (സൗത്ത് വെസ്റ്റ് സൈഡ്), 103- മുസ്ലിം ധര്‍മ പരിപാലന സംഘം എയ്ഡഡ് മാപ്പിള അപ്പര്‍ പ്രൈമറി സ്‌കൂള്‍, ഏഴൂര്‍ (നോര്‍ത്ത് ബില്‍ഡിംഗ് ), 236 ഗവ. ലോവര്‍ പ്രൈമറി സ്‌കൂള്‍, ചോറ്റൂര്‍ (സൗത്ത് സൈഡ്)
46 കോട്ടക്കല്‍
74- എം ഇ എസ് സെന്‍ട്രല്‍ സ്‌കൂള്‍, പുത്തനത്താണി, പൂവഞ്ചിന, 163- എം ഇ എസ് കെ വി എം കോളേജ് വളാഞ്ചേരി (നോര്‍ത്ത് ഈസ്റ്റ് ബില്‍ഡിംഗ്), 238- ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂള്‍, കുറ്റിപ്പുറം (സൗത്ത് ബില്‍ഡിംഗ്)
047 തവനൂര്‍
39- താജുല്‍ ഇസ്ലാം മദ്രസ്സ ലോവര്‍ പ്രൈമറി സ്‌കൂള്‍, ആലത്തിയൂര്‍, 128- മോഡേണ്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പോട്ടൂര്‍, 211- ശാസ്താ എയ്ഡഡ് ലോവര്‍ പ്രൈമറി സ്‌കൂള്‍, പുതുപ്പള്ളി (ഈസ്റ്റ് സൈഡ്)
048 പൊന്നാനി
121- ഗവ. ലോവര്‍ പ്രൈമറി സ്‌കൂള്‍, ചിയ്യാനൂര്‍ (നോര്‍ത്ത് സൈഡ്), 143- ഗവ. ലോവര്‍ പ്രൈമറി സ്‌കൂള്‍ മൂക്കുതല, 157- എയ്ഡഡ് മാപ്പിള ലോവര്‍ പ്രൈമറി സ്‌കൂള്‍, കല്ലുര്‍മ
- Log in to post comments