*ജില്ലയില്‍ ആകെ 643625 വോട്ടര്‍മാര്‍*
ജില്ലയില്‍ ആകെ 6,43,625 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 3,29038 സ്ത്രീകളും 3,14,584 പുരുഷന്മാരും മൂന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. സുല്‍ത്താന്‍ ബത്തേരിയിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് 2,25,329 പേര്‍. കല്‍പ്പറ്റ മണ്ഡലത്തില്‍ 2,12,881 വോട്ടര്‍മാരും മാനന്തവാടിയില്‍ 2,05,415 വോട്ടര്‍മാരുമുണ്ട്. കല്‍പറ്റയില്‍ രണ്ടും സുല്‍ത്താന്‍ ബത്തേരിയില്‍ ഒന്നും ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരാണുള്ളത്.
ജില്ലയില്‍ ആകെ 2,318 പ്രവാസി വോട്ടര്‍മാരുണ്ട്. കല്‍പറ്റ മണ്ഡലത്തില്‍ 931 പേരും മാനന്തവാടിയില്‍ 742 പേരും സുല്‍ത്താന്‍ ബത്തേരിയില്‍ 645 പേരും പ്രവാസി വോട്ടര്‍മാരായി പട്ടികയിലുണ്ട്.
ആകെ 5,713 ഭിന്നശേഷിക്കാരായ വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. കല്‍പറ്റ മണ്ഡലത്തില്‍ 2,183 പേരും മാനന്തവാടിയില്‍ 2,157 പേരും സുല്‍ത്താന്‍ ബത്തേരിയില്‍ 1,373 പേരും ഈ വിഭാഗത്തിലുണ്ട്. ജില്ലയില്‍ ആകെ 968 മുതിര്‍ന്ന പൗരന്മാരായ വോട്ടര്‍മാരുണ്ട്. സുല്‍ത്താന്‍ ബത്തേരിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ 451 പേര്‍. മാനന്തവാടിയില്‍ 261 പേരും കല്‍പ്പറ്റയില്‍ 256 പേരും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.
- Log in to post comments