Skip to main content

പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി

സ്‌കോൾ കേരള ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്‌പോർട്സ് യോഗ കോഴ്‌സ് രണ്ടാം ബാച്ചിന്റെ 2025 ഡിസംബർ മാസത്തിൽ നടത്തിയ പരീക്ഷയുടെയും സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധപ്പെടുത്തി. സംസ്ഥാനത്താകെ പരീക്ഷ എഴുതിയ 251 വിദ്യാർഥികളിൽ 243 പേർ നിശ്ചിത യോഗ്യത നേടി. വിജയശതമാനം 96.81. 16 വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. പരീക്ഷാ ഫലം www.scolekerala.org ലഭ്യമാണ്.

ഉത്തരക്കടലാസ് പുനർമൂല്യനിർണയം/സ്‌ക്രൂട്ടിണി/ഫോട്ടോകോപ്പി എന്നിവയ്ക്ക് ഏപ്രിൽ 16 മുതൽ 27 വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോറം വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് ഒരു പേപ്പറിന് 500 രൂപയുംസ്‌കൂട്ടിണി ഒരു പേപ്പറിന് 200 രൂപയുംഫോട്ടോ കോപ്പിയ്ക്ക് ഒരു പേപ്പറിന് 250 രൂപയുമാണ് ഫീസ്. ഫീസ് ഓൺലൈനായി അടയ്ക്കാം. ഫീസ് അടച്ച ചെലാൻമാർക്ക് ലിസ്റ്റിന്റെ പകർപ്പ് ഉൾപ്പെടെ ബന്ധപ്പെട്ട പരീക്ഷാകേന്ദ്രം പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തൽ സഹിതം സെക്രട്ടറിബോർഡ് ഓഫ് യോഗ എക്‌സാംസ്‌കോൾ-കേരളവിദ്യാഭവൻപൂജപ്പുര പി.ഒതിരുവനന്തപുരം-12 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല.

പി.എൻ.എക്‌സ്. 1280/2026

date