നിയമസഭാ തിരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയില്‍ 77.03 % പോളിംഗ്
1960166 പേര്‍ വോട്ട് രേഖപ്പെടുത്തി
നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ 77.03 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 1960166 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ജില്ലയിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2544574 ആണ്.
ജില്ലയിലാകെയുള്ള 1213858 പുരുഷ വോട്ടര്‍മാരില്‍ 918082 പേരും 1330664 സ്ത്രീ വോട്ടര്‍മാരില്‍ പേരും 1042061 പേരും
52 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരില്‍ 23 പേരും വോട്ട് രേഖപ്പെടുത്തി.
ഏറ്റവും കൂടുതല്‍ വോട്ടുകൾ രേഖപ്പെടുത്തിയത് കാട്ടാക്കട മണ്ഡലത്തിലാണ്. 80.72 ശതമാനം.
തൊട്ടുപിന്നിൽ 80.62 % പോളിംഗ് രേഖപ്പെടുത്തിയ നേമം മണ്ഡലമാണ്. ഇവിടെ 138000 പേർ വോട്ട് രേഖപ്പെടുത്തി. .
ആറ്റിങ്ങൽ മണ്ഡലത്തിലാണ് ജില്ലയിൽ കുറവ് വോട്ട് രേഖപ്പെടുത്തിയത് 73.82ശതമാനം.ഇവിടെ 197945 വോട്ടര്‍മാരില്‍ 146128 പേര്‍ വോട്ട് ചെയ്തു.
_നിയോജകമണ്ഡലം, ,ആകെ വോട്ടര്‍മാര്‍, വോട്ട് ചെയ്തവര്‍, പോളിങ് ശതമാനം
വർക്കല - 183280 - 135546 - 73.96%
ആറ്റിങ്ങൽ- 197945 - 146128-73.82%
ചിറയിൻകീഴ് - 195296 - 144769-74.13%
നെടുമങ്ങാട് - 198042 -155201-78.37%
വാമനപുരം - 187828 -145499-77.46%
കഴക്കൂട്ടം 164561 -
129374-78.62%
വട്ടിയൂർക്കാവ് - 165272 -127127-76.92%
തിരുവനന്തപുരം- 158545 -118732-74.89%
നേമം- 171178 -138000-80.62%
അരുവിക്കര - 181308 -143424-79.11%
പാറശ്ശാല - 195648 -151804-77.59%
കാട്ടാക്കട - 177094 -142942-80.72%
കോവളം - 201200 -151841-75.47%
നെയ്യാറ്റിൻകര - 167377 -129779-77.54%
- Log in to post comments