Post Category
ഗാർഹിക പാചകവാതക വിതരണം: ജില്ലാ എൽ.പി.ജി ഫോറം മെയ് 5 ന്
എറണാകുളം ജില്ലയിലെ ഗാർഹിക പാചകവാതക വിതരണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനും വിതരണ രംഗത്തെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ജില്ലാ എൽ.പി.ജി ഫോറം മെയ് 5-ന് രാവിലെ 11.30-ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അഡിഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ അധ്യക്ഷതയിൽ ചേരും.
പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് എന്തെങ്കിലും ആക്ഷേപങ്ങളുണ്ടെങ്കിൽ അവ പരാതിയായി
ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസിലോ സിറ്റി റേഷനിങ് ഓഫീസിലോ നൽകാം.
ഏപ്രിൽ 20-ന് വൈകുന്നേരം 5.00 വരെ ലഭിക്കുന്ന പരാതികളാണ് എൽ.പി.ജി ഫോറത്തിൽ പരിഗണിക്കുക.
പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമെ വിവിധ ഓയിൽ കമ്പനി പ്രതിനിധികൾ, ഗ്യാസ് ഏജൻസി പ്രതിനിധികൾ, ഉപഭോക്തൃ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
date
- Log in to post comments