Post Category
‘ഭരണഘടനാ നിർമ്മാണസഭാ ചർച്ചകൾ’ മലയാള പരിഭാഷ പ്രകാശനം ഇന്ന് (ഏപ്രിൽ 21)
‘ഭരണഘടനാ നിർമ്മാണസഭാ ചർച്ചകൾ - ഔദ്യോഗിക റിപ്പോർട്ടിന്റെ മലയാള പരിഭാഷ വാല്യം-VII’ ഇന്ന് (ഏപ്രിൽ 21) രാവിലെ 11.30 ന് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിൽ നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ പ്രകാശനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യപ്രഭാഷണം നടത്തും. സി.എ.ഡി പരിഭാഷ പ്രോജക്ട് വിദഗ്ധ സമിതി ചെയർപേഴ്സൺ ഡോ. എൻ.കെ. ജയകുമാറിനെ ചടങ്ങിൽ ആദരിക്കും.
പി.എൻ.എക്സ്. 1323/2026
date
- Log in to post comments