Post Category
സാക്ഷരതാമിഷനിൽ ഇന്റേണ്‍ഷിപ്പിന് അവസരം
സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയില്‍ 2026-2027 വര്‍ഷത്തേക്കുള്ള ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്ന ബിരുദ (എഫ്.വൈ.യു.ജി.പി) ബിരുദാനന്തര (പി.ജി) വിദ്യാര്‍ഥികള്‍ക്കാണ് അവസരം. അപേക്ഷകള്‍ pkd.literacy@gmail.com ല്‍ ലഭ്യമാക്കണം. ഒന്നിലധികം അപേക്ഷകരുള്ള സ്ഥാപനങ്ങള്‍ അപേക്ഷകള്‍ ഏകോപിപ്പിച്ച് സ്ഥാപന മേധാവിയുടെ ശിപാര്‍ശ കത്ത് സഹിതം നല്‍കണം. ഇന്റേണ്‍ഷിപ്പ് ഫീസ് 500 രൂപ. ഫോണ്‍: 0491 2505179.
date
- Log in to post comments