Skip to main content

 ടെക്നിക്കൽ സ്റ്റാഫ് നിയമനം

 അഴീക്കോട് തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളിലേക്ക് ടെക്നിക്കൽ സ്റ്റാഫിനെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബോട്ട് കമാണ്ടർ, അസിസ്റ്റന്റ് ബോട്ട് കമാണ്ടർ, ബോട്ട് ഡ്രൈവർ(4 ഒഴിവ്, സ്രാങ്ക് (2 ഒഴിവ് ), ലാസ്കർ(2 ഒഴിവ് ), സ്പെഷ്യൽ മറൈൻ ഹോം ഗാർഡ് (2 ഒഴിവ് )എന്നീ തസ്തികളിലേക്കാണ് നിയമനം. അപേക്ഷകൾ ജില്ലാ പോലീസ് മേധാവി, തൃശ്ശൂർ റൂറൽ, ഇരിങ്ങാലക്കുട എന്ന വിലാസത്തിൽ മെയ് 10ന് മുൻപായി  അപേക്ഷ സമർപ്പിക്കണം.  ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം നൽകണം. വിവരങ്ങൾക്ക് 04802823000 എന്ന നമ്പറിൽ ബന്ധപ്പെടുക.

date