വെടിക്കെട്ടപകടം : ആർഡിഒ അന്വേഷിക്കും
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ അപകടം സംബന്ധിച്ച് മജിസ്റ്റീരിയൽ തല അന്വേഷണത്തിന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടു. അപകട കാരണവും അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കുന്നതിന് സബ് ഡിവിഷണൽ മജിസ്ടേറ്റായ തൃശൂർ ആർഡിഒയെ ചുമതലപ്പെടുത്തി.
9 പേരുടെ മൃതദേഹം ലഭിച്ചു.
അപകടസ്ഥലത്തു നിന്ന് ശരീരഭാഗങ്ങൾ കണ്ടുകിട്ടിയെങ്കിലും ചിന്നിച്ചിതറിയ ശരീര ഭാഗങ്ങളായതിനാൽ മരണപ്പെട്ടവരുടെ എണ്ണം കണക്കാക്കാനായിട്ടില്ല.
13 പേർ മെഡിക്കൽ കോളേജിലെ ബേണിംഗ് ഐസിയുവിൽ.
ഇതിൽ മൂന്നു പേർ സ്ത്രീകൾ.
ഐസിയുവിലുള്ള 13 ൽ അഞ്ചു പേരുടെ നില ഗുരുതരം.
*കൺട്രോൾ റൂം തുറന്നു*
വെടിക്കെട്ട് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ തത്‌സമയ വിവരങ്ങൾ ലഭ്യമാകുന്നതിന് കൺട്രോൾ റൂമുകൾ തുറന്നു.
മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്: 8547614620
തൃശൂർ താലൂക്ക് ഓഫീസ് : 04884232226
തൃശ്ശൂർ കലക്ടറേറ്റ് കണ്ട്രോൾ റൂം : 94470 74424
- Log in to post comments