Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ് 2026  വിദഗ്ധരുടെ സഹായവും സേവനവും ഉറപ്പാക്കി ജില്ലയിലെ വോട്ടെണ്ണൽ  

 
കാസർകോട് ജില്ലയിൽ കാസർകോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലും കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂളിലുമായി നടന്ന വോട്ടെണ്ണൽ പ്രക്രിയയിൽ സുഗമ വും കുറ്റമാറ്റത്തുമായതിൽ വിദഗ്ധ പരിശീലക സംഘത്തിന്റെ സേവനവും സഹായവും ഉണ്ടായിരുന്നു.
 വോട്ടെണ്ണൽ  പ്രക്രിയയുമായി ബന്ധപ്പെട്ട് പരിജ്ഞാനം ഉള്ള പരിശീലക സംഘത്തെയാണ് ഇതിനായി നിയമിച്ചത്. പരിശീലക സംഘങ്ങൾ ജില്ലാതല വിദഗ്ധ പാനലും അസംബ്ലിതല വിദഗ്ധ പാനലുമായി രണ്ടായി തിരിഞ്ഞായിരുന്നു പ്രവർത്തനം. ജില്ലാതല വിദഗ്ധ പാനൽ അംഗങ്ങളും അസംബ്ലി തല വിദഗ്ധ പാനൽ അംഗങ്ങളും വിവിധ വോട്ടെടുപ്പ് കേന്ദ്രങ്ങളിലെ വരണാധികാരികൾക്ക് ആവശ്യമായ സഹായങ്ങളും നിർദ്ദേശങ്ങളും നൽകി.
സംസ്ഥാന തല മാസ്റ്റർ ട്രൈനെർമാരായ പി സജിത്ത്കുമാർ, കെ മധു, എം വത്സൻ, ജില്ലാ തല ട്രൈനെർ മാരായ ബി അജിത് കുമാർ, എം ബി ലോകേഷ് തുടങ്ങി 25 ഓളം പരിശീലകരുടെ സഹായയവും മുഹമ്മദ്‌ അനസിന്റെ നേതൃത്വത്തിൽ സാങ്കേതിക സഹായവും ഉണ്ടായിരുന്നു. ജില്ലയിലെ ഇതുവരെയുള്ള പരിശീലന പരിപാടികൾക്ക് ചുക്കാൻ പിടിച്ചത് തിരഞ്ഞെടുപ്പ് പരിശീലനത്തിന്റെ നോഡൽ ഓഫീസർ  ബി രാമു ആണ്.

date