അറിയിപ്പുകള്
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയില്‍ സിവില്‍ സപ്ലൈസ് കോര്പ്പറേഷന് ലിമിറ്റഡില്‍ അസിസ്റ്റന്റ് സെയില്സ്മാന് (കാറ്റഗറി നമ്പര്‍: 527/2024) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് കോഴ്സ്
കോഴിക്കോട് ഗവ. വനിത ഐ.ടി.ഐ ഐ.എം.സി സൊസൈറ്റി നടത്തുന്ന ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ഐ.ടി.ഐ, ഡിഗ്രി യോഗ്യതയുള്ളവര്‍ 8086415698, 8891059707 നമ്പറുകളില്‍ ബന്ധപ്പെടണം.
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലയില്‍ എക്സൈസ് വകുപ്പില്‍ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ -എന്‍.സി.എ മുസ്ലിം (കാറ്റഗറി നമ്പര്‍: 196/2018) തസ്തികയുടെ റാങ്ക് പട്ടികയില്‍ നിയമന ശിപാര്‍ശ ചെയ്ത ഉദ്യോഗാര്‍ഥി ജോലിയില്‍ പ്രവേശിച്ചതിനാല്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
- Log in to post comments