ഇ.വി.എമ്മുകള്‍ ഇനി വെയര്‍ഹൗസില്‍
നിയമസഭാ തിരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട കാസര്‍കോട് ജില്ലയില്‍ വോട്ടെണ്ണലിനായി ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഇനി കളക്ടറേറ്റിലെ വെയര്‍ഹൗസില്‍ സൂക്ഷിക്കും. മെയ് നാലിന് നടന്ന വോട്ടെണ്ണലിന് ശേഷം രാത്രി രണ്ടരയോടെയാണ് വിവിധ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് കനത്ത പോലീസ് സുരക്ഷാ അകമ്പടിയോടെയാണ് കളക്ടറേറ്റ് വെയര്‍ഹൗസിലെ സ്‌ട്രോങ്ങ് റൂമിലേക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ എത്തിച്ചത്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇ.വി.എമ്മുകള്‍ കളക്ടറേറ്റിലെ വെയര്‍ഹൗസില്‍ സ്വീകരിച്ചു. എല്ലാ മണ്ഡലങ്ങളിലും കൂടി ആകെ 1136 ബാലറ്റ് യൂണിറ്റുകളും 1136 കണ്‍ട്രോള്‍ യൂണിറ്റുകളും 1153 വിവിപാറ്റ് മെഷീനുകളുമാണുള്ളത്. ഓരോ നിയോജകമണ്ഡലങ്ങള്‍ക്കും വേണ്ടി അനുവദിച്ചിരിക്കുന്ന പ്രത്യേക ക്യാബിനിലാണ് മെഷീനുകള്‍ സൂക്ഷിക്കുന്നത്. വോട്ടെണ്ണലും ആയി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടെങ്കില്‍ 45 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാം. അതുകഴിഞ്ഞാല്‍ അടുത്ത തിരഞ്ഞെടുപ്പ് വരെ മെഷീനുകള്‍ വെയര്‍ ഹൗസില്‍ സൂക്ഷിക്കും.
- Log in to post comments