Skip to main content
കൽപ്പറ്റ കാർഷിക ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ നഴ്‌സസ് വാരാചാരണ പൊതു സമ്മേളനം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ ഉദ്ഘാടനം ചെയ്യുന്നു

*ജില്ലയില്‍ നഴ്സസ് വാരാചാരണത്തിന് തുടക്കമായി*

ശാക്തീകരണത്തിന്റെ ശബ്ദവുമായി ജില്ലയില്‍ നഴ്സസ് വാരാചാരണത്തിന് തുടക്കം. കല്‍പറ്റ കാര്‍ഷിക ബാങ്ക് ഓഡിറ്റോറിയത്തില്‍ ജില്ലാ നഴ്സിംഗ് ഓഫീസര്‍ ബിനിമോള്‍ തോമസ് പതാക ഉയര്‍ത്തി. കല്‍പറ്റ ബ്ലേക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ദിനീഷ് അധ്യക്ഷനായ പരിപാടിയില്‍ പൊരുന്നന്നൂര്‍ പബ്ലിക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടി.ജി പ്രീത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പനമരം സ്‌കൂള്‍ ഓഫ് നഴ്സിംഗ് ട്യൂട്ടര്‍ സുമതി വാരാചരണ സന്ദേശ പ്രഭാഷണം നടത്തി.

നമ്മുടെ നഴ്സുമാര്‍, നമ്മുടെ ഭാവി, ശാക്തീകരിക്കപ്പെട്ട നഴ്സുമാര്‍ ജീവന്‍ രക്ഷിക്കുന്നു എന്നതാണ് ഈ വര്‍ഷത്തെ നഴ്സസ് വാരാചാരണ സന്ദേശം. നഴ്സിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും നഴ്സിങ് വിദ്യാര്‍ത്ഥികളുടെയും സാധ്യതകള്‍ കണ്ടെത്തി വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ മെയ് ആറ് മുതല്‍ 12 വരെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ജില്ലയില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. മെയ് 12ന് പനമരം പുഴയോരം ഓഡിറ്റോറിയത്തില്‍ വാരാചരണത്തിന്റെ സമാപനം നടക്കും.

ജില്ലാ ടി.ബി ഓഫീസര്‍ ഡോ. പ്രിയാ സേനന്‍, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. പി.എസ് സുഷമ, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്യ വിജയകുമാര്‍, എന്‍.പി.എന്‍.സി.ഡി നോഡല്‍ ഓഫീസര്‍ കെ.ആര്‍ ദീപ, ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ജില്ലാ നഴ്സിംഗ് ഓഫീസര്‍ ബിനിമോള്‍ തോമസ്, ഫാത്തിമ മാത നഴ്സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസിലി ജെയിംസ്, വിനായക സ്‌കൂള്‍ ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ ഡോ. സ്മിത റാണി, ജില്ലാ ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് മേരി ജാസ്മിന്‍ ആശ, കല്‍പ്പറ്റ ജനറല്‍ ആശുപത്രി സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ ഖദീജ സൈതലവി, മീനങ്ങാടി പബ്ലിക് ഹെല്‍ത്ത് നഴ്സ് എ.എ അന്നമ്മ, കെ.ജി.ജെ.പി.എച്ച്.എന്‍.എസ്.യു ജില്ലാ സെക്രട്ടറി ജെ ഗ്ലോഡിയ, കെ.ജി.എന്‍ ജില്ലാ പ്രസിഡണ്ട് വിജയ ലക്ഷ്മി, എ.കെ.എം.എല്‍.എസ്.പി.എ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് സിനി ഐസക്, കെ.ജി .എന്‍.എസ്.എ ജില്ലാ സെക്രട്ടറി അഹല്യ സോമന്‍, വൈത്തിരി താലൂക്ക് ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ആനിയമ്മ മാത്യു എന്നിവര്‍ സംസാരിച്ചു.

date