Skip to main content

*ജെ.ഡി.സി കോഴ്സിന് അപേക്ഷിക്കാം*

 

സംസ്ഥാന സഹകരണ യൂണിയന് കീഴിൽ കരണിയിൽ പ്രവർത്തിക്കുന്ന വയനാട് സഹകരണ പരിശീലന കേന്ദ്രത്തിൽ ജെ.ഡി.സി കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ വിഭാഗത്തിന് 80 സീറ്റും പാലക്കാട്, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിലെ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കായി 80 സീറ്റുകളുമാണുള്ളത്. 10 മാസം ദൈർഘ്യമുള്ള കോഴ്സിന്റെ യോഗ്യത എസ്.എസ്.എൽ.സിയാണ്. സഹകരണ സംഘം ജീവനക്കാർ ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളിലേക്കും www.scu.kerala.gov.in വെബ്‍സൈറ്റ് വഴി മെയ് 10 വരെ അപക്ഷ നൽകാം. ഫോൺ: 04936 293775, 9744737513

date