Post Category
അതിഥി അദ്ധ്യാപക നിയമനം
ചവറ ബേബിജോണ്‍ സ്മാരക സര്‍ക്കാര്‍ കോളേജില്‍ ഫിസിക്സ്, കൊമേഴ്സ്, അറബിക്, സുവോളജി, ബോട്ടണി വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനായി അഭിമുഖം നടത്തും. യു.ജി.സി നിഷ്ര്ഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖല കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. അറബിക് വിഭാഗത്തിന് മെയ് 18, സുവോളജി - മെയ് 19, ബോട്ടണി, ഫിസിക്സ് വിഭാഗങ്ങള്‍ക്ക് മെയ് 20, കൊമേഴ്സ് - മെയ് 25 തീയതികളില്‍ രാവിലെ 10.30 ന് പ്രിന്‍സിപ്പല്‍ മുമ്പാകെയാണ് അഭിമുഖം. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോണ്‍: 9188900168.
date
- Log in to post comments