Post Category
പഠന കിറ്റ് വിതരണം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 2026-27 സാമ്പത്തിക വര്‍ഷത്തെ പഠന കിറ്റിന് അപേക്ഷ ക്ഷണിച്ചു. 2026-27 അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥി ഏതു ക്‌ളാസില്‍ പഠിക്കുന്നു എന്ന് വ്യക്തമാക്കുന്ന സ്ഥാപന മേധാവിയുടെ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസിലും ബന്ധപ്പെട്ട യൂണിയന്‍ ഓഫീസുകളിലും അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 15. ഫോണ്‍- 0483-2734827.
date
- Log in to post comments