Post Category
*എം.എ ആന്ത്രോപോളജി; അപേക്ഷ ക്ഷണിച്ചു*
കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴില്‍ പാലയാട് ഡോ. ജാനകി അമ്മാള്‍ ക്യാമ്പസിലെ ആന്ത്രോപോളജി പഠന വകുപ്പില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള എം.എ ആന്ത്രോപോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 45 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദമാണ് യോഗ്യത. റിസള്‍ട്ട് കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ admissions.kannuruniversity.ac.in എന്ന കണ്ണൂര്‍ സര്‍വകലാശാലയുടെ വെബ്‌സൈറ്റ് വഴി മെയ് 24 നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 04972766388, 04972715227.
date
- Log in to post comments