Skip to main content

വനിതകൾക്ക് സൗജന്യ പരിശീലനം

 

 

അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്‌ കുന്നംകുളം കേന്ദ്രത്തിൽ വനിതകൾക്കായി സംഘടിപ്പിക്കുന്ന നാരീചക്ര പരിശീലന പരിപാടിയുടെ രണ്ടാം ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഐടിഐ, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. ഹയർ ആന്റ് ട്രെയിനിങ് പ്രോഗ്രാം ആയതിനാൽ ആദ്യം ഉദ്യോഗാർത്ഥികളെ നിയമിച്ച ശേഷം ആവശ്യമായ പരിശീലനം നൽകുന്ന രീതിയിലാണ് പരിപാടി നടപ്പാക്കുന്നത്. രണ്ട് മാസം ദൈർഘ്യമുള്ള കോഴ്സിൽ ഒരു മാസം തിയറിയും ഒരു മാസം ഓൺ ദി ജോബ് ട്രെയിനിങ്ങും ഉണ്ടായിരിക്കും. പരിശീലനം പൂർണ്ണമായും സൗജന്യമായിരിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അസാപ് കേരള, ഇറാം ടെക്‌നോളജീസ്, മഹിന്ദ്ര ആന്റ് മഹീന്ദ്ര എന്നിവയുടെ സർട്ടിഫിക്കറ്റ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9495999721. രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/Kd3sHbX9wiHhvmGH7

date