Skip to main content

ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

 

 

 

കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തവനൂർ അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ തൊഴിലധിഷ്‌ഠിത കോഴ്‌സായ 'ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 100 ശതമാനം പ്ലേസ്മെന്റ് സഹായത്തോടുകൂടിയാണ് കോഴ്‌സ് സംഘടിപ്പിക്കുന്നത്. പ്ലസ് ടു, ഐ.ടി.ഐ. അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നാഷ്ണൽ സ്‌കിൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ (എൻ.എസ്.ഡി.സി) അംഗീകാരമുള്ള ഈ കോഴ്‌സ്‌ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റും ഇവി സർവീസ് സെന്ററുകൾ, ഡീലർഷിപ്പുകൾ എന്നിവിടങ്ങളിൽ മികച്ച തൊഴിൽ അവസരങ്ങളും ലഭിക്കും.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://forms.gle/K78R4MAQB63kMjmc6 എന്ന 

ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495999658.

 

date