Skip to main content

ഹൈസ്കൂൾ ടീച്ചർ അഭിമുഖം

 

 

 തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഗണിതം) മലയാളം മീഡിയം കാറ്റഗറി നമ്പർ 599/2024 പട്ടികയിൽഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള രണ്ടാംഘട്ട അഭിമുഖം നടത്തുന്നു. ഏപ്രിൽ എട്ട്, ഒൻപത് തിയ്യതികളിലായി നിശ്ചയിച്ചിരുന്ന അഭിമുഖം മെയ് ഏഴ്, എട്ട് തിയ്യതികളിൽ തൃശ്ശൂർ പി എസ് സി ഓഫീസിൽ നടക്കും. അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് വ്യക്തി വിവരങ്ങൾ പൂരിപ്പിച്ചും, ഒ ടി വി സർട്ടിഫിക്കറ്റ്, ആവശ്യ രേഖകൾ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.

date