Skip to main content

തൃശ്ശൂരിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി

 

 തൃശ്ശൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ തൃശ്ശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കാനാട്ടുകര, സിവിൽ സ്റ്റേഷൻ ഡിവിഷനുകളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോർപ്പറേഷന്റെയും മെഡിക്കൽ വിഭാഗത്തിന്റെയും നേതൃത്വത്തിൽ ബോധവത്കരണ, പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷീന ചന്ദ്രൻ, ഡെപ്യൂട്ടി മേയർ എ പ്രസാദ്, പ്രതിപക്ഷ നേതാവ് ടി ആർ ഹിരൺ, കൗൺസിലർമാരായ സുനിത വിനോദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജേക്കബ് പുലിക്കോട്ടിൽ, കെ ഗോപാലകൃഷ്ണൻ, കൗൺസിലർമാരായ വിഭിത വാസു, രഘുനാഥ് സി മേനോൻ തുടങ്ങിയവർ പങ്കെടുത്തു.

date