Skip to main content

സ്റ്റുഡന്റ് കൗൺസലർ ഒഴിവ്

ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസ് ചാലക്കുടിയുടെ നിയന്ത്രണത്തിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീമെട്രിക് ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ 2026-27 അധ്യയന വർഷത്തേക്ക് സ്റ്റുഡന്റ് കൗൺസലർ തസ്തികയിൽ താത്കാലിക കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 25 നും 45 നും ഇടയിൽ പ്രായമുള്ള എം.എ. സൈക്കോളജി/ എം.എസ്.ഡബ്ല്യു (സ്റ്റുഡന്റ് കൗൺസലിംഗ് പരിശീലനം നേടിയവരായിരിക്കണം), എം.എസ്.സി സൈക്കോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.  കൗൺസലിംഗിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ്‌സ് കൗൺസലിംഗ് രംഗത്ത് മുൻപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. രണ്ട് ഒഴിവുകളാണ് ഉള്ളത് (സ്ത്രീ -1, പുരുഷൻ -1). പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുള്ള ഉദ്യോഗാർത്ഥികൾക്ക് വെയിറ്റേജ് മാർക്ക് നൽകി മുൻഗണന നൽകും.
താല്പര്യമുള്ളവർ  ബയോഡാറ്റ, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മെയ് 25ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ, ട്രൈബൽ ഡെവലപ്‌മെൻ്റ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി 680 307 എന്ന വിലാസത്തിൽ അപേക്ഷ ലഭ്യമാക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0480 2960400, 0480 2706100.

date