Skip to main content

തേക്ക് തടികളുടെ ചില്ലറ വിൽപ്പന ആരംഭിക്കും

പെരുമ്പാവൂർ ടിമ്പർ സെയിൽസ് ഡിവിഷന് കീഴിൽ വരുന്ന, ചാലക്കുടി ഗവ. ടിമ്പർ ഡിപ്പോയിൽ വീട്ടാവശ്യങ്ങൾക്ക് മാത്രമായി നടത്തുന്ന തേക്ക് തടികളുടെ ചില്ലറ വിൽപ്പന മെയ് 20ന് രാവിലെ 10 മണിക്ക് ആരംഭിക്കും. II,III  എന്നീ ക്ലാസ്സുകളിൽ പെട്ടതും 65 വർഷത്തിലേറെ പ്രായമുളളതുമായ മികച്ചയിനം തേക്ക് തടികളാണ് ചില്ലറ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. ഒരു ഉപഭോക്താവിന് 5 ക്യൂബിക് മീറ്റർ വരെ തടി ലഭിക്കുന്നതാണ്. സ്വന്തം വീടുപണിക്ക് ആണെന്ന് തെളിയിക്കുന്ന രേഖകൾ ഉപഭോക്താവ് ഹാജരാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് വീടുപണിക്ക് ലഭിച്ച അനുമതിപത്രം, അംഗീകൃത പ്ലാൻ, പാൻ കാർഡ് എന്നിവയുടെ അസ്സലും പകർപ്പും ഉപഭോക്താവിൻ്റെ മേൽവിലാസം തെളിയിക്കുന്നതിനുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിൻ്റെ അസ്സലും പകർപ്പും കൂടി ഹാജരാക്കണം. ബന്ധപ്പെടേണ്ട ഫോൺ നമ്പർ. 0480 2706440, 8547604406

date