Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

തൃശ്ശൂർ കോർപ്പറേഷൻ്റെ 2026 - 2027 വാർഷിക പദ്ധതിയായ പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ കോർപ്പറേഷനിലെ ഒല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഹോം കെയർ നടത്തുന്നതിന് ആവശ്യമായ വാഹന സൗകര്യം ലഭ്യമാക്കുന്നതിന് യോഗ്യരായ വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. പ്രൈമറി ഒന്ന്, പ്രൈമറി രണ്ട്, സെക്കൻ്ററി എന്നീ മൂന്ന് ഹോം കെയർ പരിപാടിക്കായി അഞ്ച് സീറ്റ് വാഹനം ഓരോന്നു വീതം ആവശ്യമുണ്ട്. ക്വട്ടേഷൻ ഉറപ്പിക്കുന്ന ദിവസം മുതൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിലേക്കാണ് വാഹനം ലഭ്യമാക്കേണ്ടത്. ക്വട്ടേഷനുകൾ  മെയ് 21ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി സാമൂഹിക ആരോഗ്യ കേന്ദ്രം ഒല്ലൂർ സൂപ്രണ്ടിന്റെ ഓഫീസിൽ ലഭ്യമാക്കണം.
കൂടുതൽ വിവരങ്ങൾക്ക് ഒല്ലൂർ സാമൂഹികാരോഗ്യകേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ: 0487 2356052.

 

date