Post Category
തയ്യല്‍ പരിശീലനം: അപേക്ഷ ക്ഷണിച്ചു
നിലമ്പൂര്‍ ഐ.ടി.ഡി.പി.യുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ചുങ്കത്തറ സി.ടി.സി. ടൈലറിങ് സെന്ററില്‍ 2026-28 വര്‍ഷത്തേക്ക് തയ്യല്‍ പരിശീലനത്തിന് പട്ടിക വര്‍ഗ്ഗക്കാരായ യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 18നും 35നും ഇടയില്‍ പ്രായമുളള എട്ടാം തരം പാസ്സായ പട്ടിക വര്‍ഗ്ഗക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം.
കോഴ്സിന്റെ കാലാവധി 2026 ജൂണ്‍ ഒന്ന് മുതല്‍ 2028 മെയ് 31 വരെ ആയിരിക്കും. താത്പര്യമുള്ളവര്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം മെയ് 18 നകം നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസിലോ സി.ടി.സി.ചുങ്കത്തറയിലോ ലഭ്യമാക്കണം.
ഫോണ്‍ 04931 220315.
date
- Log in to post comments