*താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു*
പൂത്തോളിൽ പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോപ്പതി ആശുപത്രിയിൽ താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. സെക്യൂരിറ്റി കം നൈറ്റ് വാച്ച്മാൻ ( രണ്ട് ഒഴിവ് ), ക്ലറിക്കൽ അസിസ്റ്റന്റ്( ഒരു ഒഴിവ് ), മൾട്ടിപർപ്പസ് വർക്കർ കം ക്ലീനർ ( ഒരു ഒഴിവ് ) എന്നീ തസ്തികകളിലാണ് ഒഴിവ്. ഈ തസ്തികളിലേക്കുള്ള അഭിമുഖം മെയ് 22ന് രാവിലെ 10 മണിക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കും. തൃശ്ശൂർ ജില്ലാ പഞ്ചായത്തിലെ താമസക്കാരായ താല്പര്യമുള്ള 55 വയസ്സിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം. 179 ദിവസമായിരിക്കും നിയമനകാലയളവ്.
മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന,എക്സ് സർവീസ്മെന്നിന് സെക്യൂരിറ്റി കം നൈറ്റ് വാച്ച്മാൻ തസ്തികയിലേക്ക് അപേക്ഷിക്കാം. ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ബി.കോം കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം.
കുടുംബശ്രീ അംഗങ്ങളായ മലയാളം എഴുതാനും വായിക്കാനും അറിയാവുന്നവർക്ക് മൾട്ടിപർപ്പസ് വർക്കർ കം ക്ലീനർ തസ്തികയിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0487 2389065 എന്ന നമ്പറിൽ ബന്ധപ്പെടുക.
- Log in to post comments