Skip to main content

*വാക്ക് ഇൻ ഇന്റർവ്യൂ നടത്തും*

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പെൺകുട്ടികൾക്കായി പ്രവർത്തിക്കുന്ന ചാലക്കുടി മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ 2026-27 അധ്യയന വർഷത്തിൽ കരാർ അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നതിന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ എന്നീ തസ്തികയിലേക്കാണ് ഒഴിവുള്ളത്. സ്ഥാപനത്തിൽ താമസിച്ച് ജോലിചെയ്യാൻ താല്പര്യമുള്ള വനിതകളായ ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത,വയസ്സ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ് എന്നിവ സഹിതം നിശ്ചിത സമയത്ത് ചാലക്കുടി നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഹാജരാകണം.  

 നിശ്ചിത ട്രേഡിൽ ലഭിച്ച ടെക്നിക്കൽ ഹയർ സെക്കൻഡറി ലീവിംഗ് സർട്ടിഫിക്കറ്റ് പരീക്ഷ വിജയം അല്ലെങ്കിൽ എസ്.എസ്.എൽ.സി വിജയവും നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, കേരള എൻജിനീയറിങ് പരീക്ഷ, വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ്, കോഴ്സ് എന്നിവയിൽ നിശ്ചിത ട്രേഡിലുള്ള വിജയവും പ്രവർത്തിപരിചയവുമുള്ളവർക്ക് കമ്പ്യൂട്ടർ ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം. മെയ് 22ന് രാവിലെ 10 മണിക്കാണ് അഭിമുഖം.

 അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ലൈബ്രറി സയൻസ് ബിരുദം, കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിലെ പ്രവർത്തിപരിചയവുമുള്ളവർക്ക് ലൈബ്രേറിയൻ തസ്തികയിലേക്ക് അപേക്ഷിക്കാം. മെയ് 22ന് ഉച്ചയ്ക്ക് രണ്ട്മണക്കാണ് അഭിമുഖം നടക്കുക.

ഫോൺ : 0480 2960400

date