*കുടുംബശ്രീ ജില്ലാ മിഷനിൽ ബ്ലോക്ക് കോ-ഓർഡിനേറ്റർ ഒഴിവ്*
കുടുംബശ്രീ പദ്ധതികളുടെ ബ്ലോക്ക് തല നിർവഹണത്തിന് കോ-ഓർഡിനേറ്റർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. കുടുംബശ്രീ അംഗമോ, അവരുടെ കുടുംബാംഗമോ, ഓക്‌സിലറി അംഗമോ ആയവർക്ക് അപേക്ഷിക്കാം. പ്രായം 35 വയസിൽ താഴെയായിരിക്കണം. ബ്ലോക്ക് കോ-ഓർഡിനേറ്റർ (എസ്.ഐ.എസ്.ഡി-ഡി.ഡി.യു.ജി.കെ.വൈ- ബി.സി1) തസ്തികയിൽ നിലവിൽ നാല് ഒഴിവുണ്ട്. ബിരുദാനന്തര ബിരുദമാണ് യോഗ്യത. ബ്ലോക്ക് കോ-ഓർഡിനേറ്റർ (ഫാം ലൈവ്ലിഹുഡ്- ബി.സി2) തസ്തികയിൽ ഒരൊഴിവാണ് നിലവിലുള്ളത്. യോഗ്യത: വിച്ച് എസ് ഇ(അഗ്രി).
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രം, ഫോട്ടോ അടങ്ങിയ മേൽവിലാസ രേഖ, എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അയൽക്കൂട്ട അംഗം/കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പ് അംഗം ആണെന്നതിനും വെയിറ്റേജ് മാർക്കിന് അർഹതപ്പെട്ട വ്യക്തിയാണെന്നും തെളിയിക്കുന്ന സിഡിഎസിന്റെ സാക്ഷ്യപത്രവും സഹിതം മെയ് 18 ന് വൈകീട്ട് അഞ്ച് മണിക്ക് മുൻപായി കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്ററുടെ വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷ സമർപ്പിക്കുന്ന കവറിനു മുകളിൽ "കുടുംബശ്രീ ബി സി-1 അല്ലെങ്കിൽ ബി സി-2 ഒഴിവിലേക്കുള്ള അപേക്ഷ എന്ന രേഖപ്പെടുത്തിയിരിക്കണം. പരീക്ഷാഫീസായി കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, തൃശ്ശൂർ എന്ന പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും അപേക്ഷയോടൊപ്പം സമർപ്പിക്കണം.
അപേക്ഷ ഫോമും വിശദവിവരങ്ങളും www.kudumbashree.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0487 2362517
വിലാസം : കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ
രണ്ടാം നില, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ
തൃശ്ശൂർ-680003.
- Log in to post comments