Post Category
*വിവിധ ഒഴിവുകളിലേക്ക് താത്കാലിക നിയമനം*
പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ മലക്കപ്പാറയിൽ പ്രവർത്തിക്കുന്ന ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, അറ്റൻ്റർ, സ്വീപ്പർ എന്നീ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു . പി എസ് സി നിഷ്കർഷിക്കുന്ന നിശ്ചിത യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം. നിശ്ചിത യോഗ്യതയും തൊഴിലിൽ മുൻപരിചയവുമുള്ള പട്ടികവർഗ്ഗക്കാർക്ക് മുൻഗണന നൽകും. അപേക്ഷകൾ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ ബിൽഡിംഗ് ഒന്നാംനില, ചാലക്കുടി - 680307 എന്ന വിലാസത്തിൽ മെയ് 25ന് മുൻപായി സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 04802706100.
date
- Log in to post comments