Skip to main content

സീനിയോരിറ്റി ലിസ്റ്റ്

പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗത്തിലെ എച്ച്.എസ്.എസ്.റ്റി ജൂനിയർ തസ്തികകളിലേക്കുള്ള തസ്തികമാറ്റ നിയമനത്തിനായി അന്തിമ സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. നിയമനം നൽകുന്നതിനായി ടെറ്റ് യോഗ്യത നേടിയിട്ടില്ലാത്ത എച്ച്.എസ്.റ്റി, യു.പി.എസ്.റ്റി/എൽ.പി.എസ്.റ്റി അധ്യാപകർ സർക്കുലറിനോടൊപ്പം അനുബന്ധമായി നൽകിയിട്ടുള്ള മാതൃകയിൽ ബോണ്ട് / സമ്മതപത്രം മെയ് 16നുള്ളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ട് സമർപ്പിക്കണം. വിശദാംശങ്ങൾ www.hscap.kerala.gov.in ൽ ലഭിക്കും.

പി.എൻ.എക്‌സ്. 1469/2026

date