Skip to main content

തൊഴിൽമേള

എറണാകുളം ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചി നോട് അനുബന്ധമായി പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. മെയ് 16 ശനിയാഴ്ച രാവിലെ 11 മുതൽ ഒന്നു വരെയാണ് മേള. നാല് ഉദ്യോഗദായകർ പങ്കെടുക്കുന്ന മേളയിൽ 20ലധികം ഒഴിവുകളിലേക്ക് അഭിമുഖം നടക്കും. എസ് എസ് എൽ സി , പ്ലസ് ടു, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എംബിഎ യോഗ്യതകൾ ഉള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേദിവസം കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ ബയോഡേറ്റയുടെ നാല് കോപ്പി സഹിതം ഹാജരാകേണ്ടതാണ്.
 ഫോൺ: 0484-2422452, 9446926836

date