Post Category
സാമൂഹിക പ്രത്യാഘാത പഠനം : ഏജന്‍സികളുടെ പാനല്‍ രൂപീകരിക്കുന്നു
ഭൂമി ഏറ്റെടുക്കുന്നതിന്റെ പ്രാരംഭ നടപടിയായ സാമൂഹിക പ്രത്യാഘാത പഠനത്തിനായി ജില്ലയില്‍ ഏജന്‍സികളുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രവര്‍ത്തി പരിചയ രേഖ, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, വെബ്‌സൈറ്റ് വിലാസം, ടീം അംഗങ്ങളുടെ പേര് വിവരങ്ങള്‍ എന്നിവ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മെയ് 25 നകം ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ), കലക്ടറേറ്റ്, പത്തനംതിട്ട മേല്‍വിലാസത്തില്‍ അയയ്ക്കണം. കവറിന് പുറത്ത് ഭൂമി ഏറ്റെടുക്കല്‍ - സാമൂഹിക പ്രത്യാഘാത പഠന ഏജന്‍സികളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. നിലവില്‍ സംസ്ഥാന/ജില്ലാതല ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും പുതുതായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ - 9447505207, ഇ മെയില്‍ dycollectorlapta@gmail.com
date
- Log in to post comments