Skip to main content

കേരള പ്ലസ് ടു പരീക്ഷാഫലം ഇനി വിരൽത്തുമ്പിൽ; 'നമ്മുടെ കേരളം' ആപ്പിലൂടെ ഫലം തത്സമയം അറിയാം

കേരള പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന പ്ലസ് ടു (HSE, VHSE, THSE) പരീക്ഷാഫലങ്ങൾ ഇനി മുതൽ സംസ്ഥാന സർക്കാരിന്റെ ഏകീകൃത ഡിജിറ്റൽ സേവന പ്ലാറ്റ്ഫോമായ 'നമ്മുടെ കേരളംആപ്പിലൂടെയും തത്സമയം ലഭ്യമാകും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ വേഗത്തിലും എളുപ്പത്തിലും ഫലം പരിശോധിക്കാനുള്ള സൗകര്യമാണ് ആപ്പിൽ ഒരുക്കിയിരിക്കുന്നത്.

മെയ് 26-ന് ഉച്ചയ്ക്ക് 3 മണിക്ക് ഔദ്യോഗിക ഫലപ്രഖ്യാപനം നടന്നാലുടൻ ആപ്പിലെ പ്രത്യേക ലിങ്ക് വഴി വിവരങ്ങൾ തത്സമയം ലഭ്യമാകും. ഒരേസമയം ലക്ഷക്കണക്കിന് ആളുകൾ ലോഗിൻ ചെയ്യുമ്പോൾ ഔദ്യോഗിക വെബ്‌സൈറ്റുകൾ നേരിടാറുള്ള സാങ്കേതിക തടസ്സങ്ങളും കാലതാമസവും ഒഴിവാക്കിവളരെ ലളിതമായി ഫലം അറിയാൻ ഈ മൊബൈൽ ആപ്പ് സഹായിക്കും.

ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കുകൾ:

Android (Play Store): https://play.google.com/store/apps/details?id=com.itmission.nk

iOS (App Store): https://apps.apple.com/in/app/nammude-keralam/id1595554541

പി.എൻ.എക്‌സ്. 1539/2026

date