മെഷീൻ ലേർണിംഗിൽ ഇന്റേൺഷിപ്പ്
ഐസിഫോസ് വിദ്യാർത്ഥികൾക്കായി പൈതൺ, മെഷീൻ ലേണിംഗിൽ ഹൈബ്രിഡ് ഇന്റേൺഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. അത്യാധുനിക എ.ഐ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് യഥാർത്ഥ ലോകത്തിലെ പ്രശ്നങ്ങൾ പ്രായോഗികമായി പരിഹരിക്കാൻ വിദ്യാർത്ഥികളെ സജ്ജരാക്കുന്ന രീതിയിലാണ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഒരു മാസം നീണ്ടുനിൽക്കുന്ന ഈ ഇന്റേൺഷിപ്പിൽ ഓൺലൈൻ, ഓഫ് ലൈൻ സെഷനുകൾ ഉൾപ്പെടുന്നു. ഐസിഫോസ് ഇന്റേൺഷിപ്പിൽ പങ്കെടുക്കുന്ന കെ.ടി.യു. വിദ്യാർത്ഥികൾക്ക് 10 ആക്ടിവിറ്റി പോയിന്റുകൾ ലഭിക്കും.
കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഡാറ്റാ അനാലിസിസ്, ഫിസിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
പങ്കെടുക്കുന്നവരുടെ എണ്ണം 30 പേരായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 5,900 രൂപയാണ് ഫീസ്. ജൂൺ 1ന് പ്രോഗ്രാം ആരംഭിക്കും. മെയ് 28നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in/event-details/223, +91 7356610110 | +91 471 2413012 / 13 / 14 | +91 9400225962.
പി.എൻ.എക്സ്. 1548/2026
- Log in to post comments