ഹോം ഗാർഡ്സ് നിയമനം
ജില്ലയിൽ ഹോം ഗാർഡുകളെ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് പാസ്സായവരും ശാരീരിക ക്ഷമതയുള്ളവരും ആർമി, നേവി, എയർഫോഴ്സ്, ബി.എസ്.എഫ്, സി.ആർ.പി.എഫ്, ഐ.റ്റി.ബി.പി, എൻ.എസ്.ജി, എസ്.എസ്.ബി ആസ്സാം റൈഫിൾസ് തുടങ്ങിയ സൈനിക, അർധസൈനിക വിഭാഗങ്ങളിൽ നിന്നും പോലീസ്, ഫയർ ആന്റ് റെസ്ക്യൂ സർവീസസ്, എക്സൈസ്, ഫോറസ്റ്റ്, എന്നീ സംസ്ഥാന സർവീസുകളിൽ നിന്നും റിട്ടയർ ചെയ്തവരുമായിരിക്കണം. 35നും 55നും ഇടയിൽ പ്രായമുള്ള പുരുഷൻമാർക്കും വനിതകൾക്കും അപേക്ഷിക്കാം. അപേക്ഷകർ നൂറ് മീറ്റർ ദൂരം 18 സെക്കന്റിനുള്ളിൽ ഓടി എത്തുക, 30 മിനിറ്റിനുള്ളിൽ മൂന്ന് കിലോമീറ്റർ
നടന്നെത്തുക എന്നീ ശാരീരിക ക്ഷമതാ ടെസ്റ്റുകളിൽ വിജയിക്കണം.
പോലീസ് കമ്മീഷണർ ചെയർമാനും സൈനിക വെൽഫയർ ഓഫീസർ മെമ്പറും ജില്ലാ ഫയർ ഓഫീസർ കൺവീനറുമായ കമ്മിറ്റിയാണ് ഹോം ഗാർഡ്സിനെ തെരെഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് യൂണിഫോം വാങ്ങുന്നതിന് 3,000 രൂപയും 870 രൂപ ദിവസ വേതനവും ലഭിക്കും. യോഗ്യരായവർ ജൂൺ 15നകം ജില്ലാ ഫയർ ഓഫീസർക്ക് അപേക്ഷാഫോം സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിന്റെ മാതൃകയ്ക്കും ഫയർ ആന്റ് റെസ്ക്യൂ സർവീസസ്, ജില്ലാ ഫയർ ഓഫീസിൽ ബന്ധപ്പെടുക. ഫോൺ: 9497920183
- Log in to post comments