Skip to main content

സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് പരീക്ഷാ പരിശീലനം

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം (ടി.കെ.എം ആർട്സ് ആന്റ് സയൻസ് കോളേജ്), ആലുവ (മെട്രോ സ്റ്റേഷൻ, എറണാകുളം), പാലക്കാട് (വിക്ടോറിയ കോളേജ് കോമ്പൗണ്ട്), പൊന്നാനി (ICSR, മലപ്പുറം), കോഴിക്കോട് (വെസ്റ്റ് ഹിൽ യു.പി സ്‌കൂൾ ക്യാമ്പസ്), കല്യാശ്ശേരി (മങ്ങാട്, കണ്ണൂർ), എന്നീ കേന്ദ്രങ്ങളിൽ  ജൂൺ 15ന് ആരംഭിക്കുന്ന സിവിൽ സർവ്വീസ് പ്രിലിംസ് കം മെയിൻസ് (റഗുലർ ബാച്ച്) പരീക്ഷാ പരിശീലന ക്ലാസ്സിലേക്കും, 20ന് തിരുവനന്തപുരം സെന്ററിൽ ആരംഭിക്കുന്ന സിവിൽ സർവ്വീസ് പ്രിലിംസ് കം മെയിൻസ് (റിപ്പീറ്റേഴ്സ്) ബാച്ചിലേക്കും അപേക്ഷ ക്ഷണിച്ചു. രജിസ്‌ട്രേഷനും ഫീസ് അടയ്ക്കുന്നതിനും  https:\\kscsa.org സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം (8281098863, 8281098864, 0471-2313065, 0471-2311654, 8281098861), കൊല്ലം (8281098867), എറണാകുളം (8281098873), പൊന്നാനി (0494-2665489, 8281098868), പാലക്കാട് (0491-2576100, 8281098869), കോഴിക്കോട് (0495-2386400, 8281098870), കല്യാശ്ശേരി (8281098875).

പി.എൻ.എക്‌സ്. 1639/2026

date