Skip to main content

സിവിൽ സർവ്വീസ് പരിശീലന കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു

കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം (ടി.കെ.എം ആർട്സ് ആന്റ് സയൻസ് കോളേജ്), കോന്നി, ചെങ്ങന്നൂർ, കോട്ടയം, ഇടുക്കി, ആലുവ, ആളൂർ (തൃശ്ശൂർ), ഇരിങ്ങാലക്കുട (തൃശ്ശൂർ) പാലക്കാട്, പൊന്നാനി, കോഴിക്കോട്, വയനാട്, കല്യാശ്ശേരി (കണ്ണൂർ), കാഞ്ഞങ്ങാട് (കാസർഗോഡ്) കേന്ദ്രങ്ങളിൽ നടത്തുന്ന വാരാന്ത്യ കോഴ്സുകളായ സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സ് (Offline & Online) (+1, +2 വിദ്യാർത്ഥികൾക്ക്), ടാലന്റ് ഡെവലപ്‌മെന്റ് കോഴ്സ് (Offline & Online) (സ്‌കൂൾ വിദ്യാർത്ഥികൾക്ക്), സിവിൽ സർവ്വീസ് പ്രിലിംസ് കം മെയിൻസ് (വീക്കെൻഡ് ബാച്ച് - Offline & Online] എന്നീ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സ്, ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സ് എന്നിവ എല്ലാ ഞാറാഴ്ചകളിലുമാണ് നടത്തുന്നത്. പ്രിലിംസ് കം മെയിൻസ് [വീക്കെൻഡ് ബാച്ച്] കോഴ്സ് രണ്ടാം ശനി, ഞായർ ദിവസങ്ങളിലും മറ്റ് പൊതു അവധി ദിവസങ്ങളിലും നടത്തും. കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷനും, ഫീസ് അടയ്ക്കുന്നതിനുള്ള സൗകര്യവും https://kscsa.org ൽ ലഭ്യമാണ്. ജൂലൈ 5 മുതൽ ക്ലാസ്സുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം (0471-2313065, 2311654, 8281098863, 8281098864), കൊല്ലം (8281098867), പത്തനംതിട്ട (8281098872), ആലപ്പുഴ (8281098871), കോട്ടയം (8281098863), ഇടുക്കി (8281098863), എറണാകുളം (8281098873), തൃശൂർ (8281098874), ഇരിഞ്ഞാലക്കുട (8281098874), പാലക്കാട് (0491-2576100, 8281098869), പൊന്നാനി (0494-2665489, 8281098868), കോഴിക്കോട് (0495-2386400, 8281098870), വയനാട് (9496810543), കണ്ണൂർ (8281098875), കാസർഗോഡ് (8281098876).

പി.എൻ.എക്‌സ്. 1640/2026

date