Post Category
പൊതുമരാമത്ത് വകുപ്പ് വെബ്സൈറ്റ് ഗൂഗിൾ ലിസ്റ്റിംഗിൽ
സൈബർ സുരക്ഷാ സംബന്ധമായ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നിയന്ത്രിച്ചിരുന്ന പൊതുമരാമത്ത് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റും റെസ്റ്റ് ഹൗസ് ഓൺലൈൻ ബുക്കിംഗ് പോർട്ടലും ഗൂഗിൾ ലിസ്റ്റിംഗിൽ ലഭ്യമാക്കിയതായി ചീഫ് എൻജിനീയർ അറിയിച്ചു. മുൻപ് www.pwd.kerala.gov.in, www.resthouse.pwd.kerala.gov.in എന്നിവ നേരിട്ട് ടൈപ്പ് ചെയ്താൽ മാത്രമാണ് സേവനങ്ങൾ ലഭ്യമായിരുന്നത്.
പി.എൻ.എക്സ്. 1641/2026
date
- Log in to post comments