Post Category
പ്ലസ് വൺ പ്രവേശനം: അപേക്ഷ ക്ഷണിച്ചു
സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ വരടിയം ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ സയൻസ് ഗ്രൂപ്പിലേക്ക് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും പ്രോസ്പെക്ടസും www.ihrd.ac.in എന്ന വെബ്സൈറ്റിൽ നിന്ന് പ്രിൻ്റ് ചെയ്തെടുക്കുകയോ അല്ലെങ്കിൽ വരടിയം ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ ഓഫീസിൽ നിന്ന് നേരിട്ടു വാങ്ങുകയോ ചെയ്യാം.
അപേക്ഷാ ഫീസ് 115 രൂപ (എസ്.സി./എസ്.ടി 60 രൂപ). താത്പര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും വരടിയം ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ ജൂൺ ആറിന് അഞ്ചുമണിക്ക് മുൻപായി ലഭ്യമാക്കുക. പ്രവേശനം ഏകജാലകം വഴി അല്ലാത്തതിനാൽ അപേക്ഷ വരടിയം ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ ഓഫീസിൽ നേരിട്ട് തന്നെ എത്തിക്കണം. ഫോൺ. 9496217535, 8547005022.
date
- Log in to post comments