Skip to main content

ബഡ്സ്  ജില്ലാതല പ്രവേശനോത്സവം സംഘടിപ്പിച്ചു

 

ഏലൂർ: എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്ഥാപനങ്ങളുടെ 2026-27 അധ്യയന വർഷത്തെ ജില്ലാതല പ്രവേശനോത്സവം തിങ്കളാഴ്ച ഏലൂർ നഗരസഭയിലെ ബഡ്സ് സ്പെഷ്യൽ സ്‌കൂൾ ഫോർ മെന്റലി ചലഞ്ച്ഡ് സ്ഥാപനത്തിൽ സംഘടിപ്പിച്ചു. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെയും യുവജനങ്ങളുടെയും വിദ്യാഭ്യാസ, സാമൂഹിക ഉൾച്ചേരൽ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നതിന്റെ ഭാഗമായാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്.

സാമൂഹ്യനീതി, ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ പരിപാടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഏലൂർ നഗരസഭ ചെയർപേഴ്‌സൺ ലൈജി സജീവൻ അധ്യക്ഷത വഹിച്ചു.

മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ ലീല ബാബു, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ സബീന നിഷാദ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ മഞ്ജു എം. മേനോൻ, പൊതുമരാമത്ത് കാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ആരതി ഷെബിൻ, വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ഷൈജ ബെന്നി, ഏലൂർ നഗരസഭ സെക്രട്ടറി ഗോപിക ഉദയൻ, ഏലൂർ സി.ഡി.എസ്. ചെയർപേഴ്‌സൺ സുനശ റിഞ്ചു, വാർഡ് കൗൺസിലർമാരായ അബൂബക്കർ, സുനീർ എന്നിവർ ആശംസകൾ നേർന്നു.

ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി.എം. റെജീന സ്വാഗതം പറഞ്ഞു. ബഡ്സ് സ്പെഷ്യൽ സ്‌കൂൾ ഫോർ മെന്റലി ചലഞ്ച്ഡ് പ്രിൻസിപ്പൽ ബേബി ബേബി ജോൺ നന്ദി രേഖപ്പെടുത്തി.

പരിപാടിയിൽ ഏലൂർ സി.ഡി.എസ് അംഗങ്ങൾ, നഗരസഭ പ്രതിനിധികൾ, ജില്ലാ മിഷൻ ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

date