Skip to main content

അധ്യാപക ഒഴിവ്

 

നെന്‍മാറ ജി ജി വി എച്ച് എസ് എസ് ( വി എച്ച് എസ് സി) സ്‌കൂളിലെ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ അഗ്രിക്കള്‍ച്ചര്‍ ( ഫ്‌ലോറികള്‍ച്ചറിസ്റ്റ്) നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന് മാത്തമാറ്റിക്‌സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. വൊക്കേഷണല്‍ ടീച്ചര്‍ക്ക് ബി എസ് സി അഗ്രിക്കള്‍ച്ചറും, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഒഴിവിലേക്ക് എം എസ് സി മാത്തമാറ്റിക്‌സ്, ബി എഡ്, സെറ്റ് എന്നിവയാണ് ആവശ്യമായ യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.ഫോണ്‍: 9446483936, 04923241308.

date