Post Category
ഓവര്‍സീയര്‍ നിയമനം
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനീയറിങ് ഓഫീസില്‍ ഒഴിവുള്ള ഓവര്‍സീയര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിന് ജൂണ്‍ മൂന്നിന് രാവിലെ 11 ന് കൂടിക്കാഴ്ച നടത്തും. സിവില്‍ എഞ്ചിനീയറിങ് ബിരുദം/ഡിപ്ലോമ യാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൈസ് സോഫ്ട് വെയര്‍, ഓട്ടോകാഡ്, എസ്റ്റിമേറ്റ് പ്രിപ്പറേഷന്‍ എന്നിവയിലുള്ള അറിവ് അഭികാമ്യം. പ്രായം 18 മുതല്‍ 35 വയസ് വരെ. ബ്ലോക്ക് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തിച്ചേരണമെന്ന് അസി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 0466 2953040.
date
- Log in to post comments