Post Category
കൂടിക്കാഴ്ച 11 ന്
മുട്ടിക്കുളങ്ങര ഗവ. ചിൽഡ്രൻസ് ഹോം(ബോയ്സ്) ൽ ഹോണറേറിയം ഇനത്തിൽ വിവിധ വിഷയങ്ങളിൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് സയൻസ് വിഷയങ്ങളിൽ ഉൾപ്പെടെ ട്യൂഷൻ ടീച്ചറെ നിയമിക്കുന്നു. യോഗ്യത ബിരുദാനന്തര ബിരുദം. രാവിലെ 6.30 മുതൽ എട്ട് വരെയും വൈകീട്ട് 6.30 മുതൽ രാത്രി എട്ട് വരെയുമാണ് ട്യൂഷൻ സമയം. താൽപര്യമുള്ളവർ ജൂൺ 11 ന് രാവിലെ പത്തിന് അസൽ സർട്ടിഫിക്കറ്റുകളും, കോപ്പിയും സഹിതം കെ എ പി രണ്ട് ബറ്റാലിയന് സമീപമുള്ള ചിൽഡ്രൻസ് ഹോമിൽ എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 04912556494.
date
- Log in to post comments