ജില്ലാതല പ്രവേശനോത്സവം പൊറ്റശ്ശേരി ജി.എച്ച്.എസ്.എസില്‍
ഈ വര്‍ഷത്തെ ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ പൊറ്റശ്ശേരി ജി.എച്ച്.എസ്.എസില്‍ നടക്കും.അധ്യയന വർഷം ആരംഭിക്കാനിരിക്കെ ജില്ലയിലെ സ്കൂളുകളിൽ വിദ്യാര്‍ഥികൾക്കായുള്ള പാഠപുസ്തകം, യൂണിഫോം, ഉച്ചഭക്ഷണത്തിനുള്ള അരി വിതരണം എന്നിവ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
ജില്ലയില്‍ പാഠപുസ്തക വിതരണം പുരോഗമിക്കുന്നു
സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്‍പായി മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സമയബന്ധിതമായി പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.
നിലവില്‍ 24,07160 പുസ്തകങ്ങള്‍ വിതരണം ചെയ്തു. ഗവ, എയ്ഡഡ് സ്‌കൂളുകള്‍ക്ക് 22,29,088
പുസ്തകങ്ങളും അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് 17,80,72
പുസ്തകങ്ങളുമാണ് വിതരണം ചെയ്തത്. 26,03,870 പുസ്തകങ്ങളാണ് വിതരണ കേന്ദ്രത്തില്‍ ലഭിച്ചത്. ഷൊര്‍ണൂരിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബില്‍ നിന്നും സൊസൈറ്റികള്‍ വഴിയാണ് പാഠപുസ്തകങ്ങള്‍ അതത് വിദ്യാലയങ്ങളില്‍ എത്തിക്കുന്നത്.
യൂണിഫോം വിതരണം ആരംഭിച്ചു
ജില്ലയിലെ എല്ലാ സർക്കാർ വിദ്യാലയങ്ങളിലേക്കുമായി ആകെ ആവശ്യപ്പെട്ടിട്ടുള്ളത് 310734.9
മീറ്റര്‍ യൂണിഫോം ക്ലോത്ത് മെറ്റീരിയലാണ്. ഇതില്‍ 127368 മീറ്റര്‍ ഇതിനോടകം എല്ലാ സ്‌കൂളുകള്‍ക്കും നല്‍കിയിട്ടുണ്ട്. ബാക്കി ലഭിക്കാനുള്ള യൂണിഫോം കൂടി സ്‌കൂളുകളിലെത്തിച്ച് വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
906 സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി; പാചകപ്പുരകള്‍ ഒരുങ്ങുന്നു
2025-26 അധ്യയന വര്‍ഷത്തെ വിദ്യാര്‍ത്ഥികളുടെ കണക്ക് അടിസ്ഥാനമാക്കി ജില്ലയിലെ 2,36,400-ല്‍ പരം കുട്ടികള്‍ക്ക് ആവശ്യമായ അരി മാവേലി സ്റ്റോറുകളില്‍ നിന്ന് സ്‌കൂളുകളിലേക്ക് വിതരണം ചെയ്യുന്നത് പുരോഗമിക്കുന്നു.
ജില്ലയിലെ 12 ഉപജില്ലകളിലായി 906 ഗവ. സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലുമാണ് ഉച്ചഭക്ഷണ പദ്ധതി (Noon-meal scheme) നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിലെ പാചകപ്പുരകള്‍ നവീകരിക്കുന്നതിനും വിദ്യാലയ പരിസരം ശുചീകരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നു വരുന്നു.
- Log in to post comments