Skip to main content

ജില്ലയില്‍ പാഠപുസ്തക വിതരണം പുരോഗമിക്കുന്നു

 

 

സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്‍പായി മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സമയബന്ധിതമായി പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസില്‍ നിന്ന് അറിയിച്ചു. നിലവില്‍ 2514366 പുസ്തകങ്ങള്‍ വിതരണം ചെയ്തു. ഗവ, എയ്ഡഡ് സ്‌കൂളുകള്‍ക്ക് 2335023 പുസ്തകങ്ങളും അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് 179343 പുസ്തകങ്ങളുമാണ് വിതരണം ചെയ്തത്. ആകെ 3255732 പുസ്തകങ്ങളാണ് ജില്ലയിലെ സ്കൂളുകൾ ആവശ്യപ്പെട്ടത്.  26,03,870 പുസ്തകങ്ങൾ വിതരണ കേന്ദ്രത്തില്‍ ലഭിച്ചു. ഷൊര്‍ണൂരിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബില്‍ നിന്നും സൊസൈറ്റികള്‍ വഴിയാണ് പാഠപുസ്തകങ്ങള്‍ അതത് വിദ്യാലയങ്ങളില്‍ എത്തിക്കുന്നത്.

date