Skip to main content

ഗസ്റ്റ് അധ്യാപക ഒഴിവ്

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളിൽ പ്രിന്റിംഗ് ടെക്നോളജി, കമ്പ്യൂട്ടർ, കെമിസ്ട്രി, മൾട്ടിമീഡിയ വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. അപേക്ഷകർ ബന്ധപ്പെട്ട വിഷയത്തിൽ പി.ജി / ഡിഗ്രി യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവരായിരിക്കണം. വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം – 695024 എന്ന വിലാസത്തിൽ ജൂൺ 6 വൈകുന്നേരം 5ന് മുമ്പായി ലഭിക്കണം. ഫോൺ: 0471-2474720, 0471-2467728. വിശദവിവരങ്ങൾക്ക്www.captkerala.com.

പി.എൻ.എക്‌സ്. 1732/2026

date