Skip to main content

അറിയിപ്പുകള്‍

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ് -തസ്തികമാറ്റം വഴിയുളള നിയമനം, കാറ്റഗറി നമ്പര്‍: 623/2025) തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

പ്രധാന്‍മന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാര്‍: അപേക്ഷ ക്ഷണിച്ചു

വിവിധ മേഖലകളില്‍ അസാധാരണ നേട്ടങ്ങള്‍ കൈവരിച്ച കുട്ടികളെ ആദരിക്കുന്നതിനായി കേന്ദ്ര വനിത-ശിശു വികസന മന്ത്രാലയം ഏര്‍പ്പെടുത്തിയ പ്രധാന്‍മന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാര്‍ 2026ന് അഞ്ച് മുതല്‍ 18 വരെ പ്രായമുള്ള കുട്ടികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. https://awards.gov.in മുഖേന ജൂലൈ 31 വരെ അപേക്ഷിക്കാം. ഫോണ്‍: 04952378920.

ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് ഐ.സി.ഡി.എസ് അര്‍ബന്‍ 2 ശിശുവികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകക്കെടുക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ 12ന് ഉച്ചക്ക് രണ്ടു വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0495 2373566, 9496904270, 9037993998.

ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്‌സ് 

കോഴിക്കോട് ഗവ. വനിത ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു, ഐ.ടി.ഐ, ഡിഗ്രി. ഫോണ്‍: 8086415698, 8891059707.

സ്വയംതൊഴില്‍ വായ്പ

സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ വ്യക്തികള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും സ്വയംതൊഴില്‍ വായ്പകള്‍ നല്‍കും. നിശ്ചിത വരുമാന പരിധിയിലുള്ള 18നും 55നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് ആറ് മുതല്‍ എട്ട് ശതമാനം വരെ പലിശ നിരക്കില്‍ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പകള്‍ നല്‍കുക. അഞ്ച് വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി. നാല് കോടി രൂപ വരെയുള്ള കുടുംബശ്രീ സ്വയംതൊഴില്‍ വായ്പകള്‍ അതത് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ മുഖേന ജാമ്യരേഖ ഇല്ലാതെ അനുവദിക്കും.  www.mithraosft.kswds.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍: 0495 2766454, 9496015010.

പി.ജി രജിസ്ട്രേഷന്‍

താമരശ്ശേരി കോരങ്ങാട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ രണ്ടുവര്‍ഷ പി.ജി പ്രോഗ്രാമുകളില്‍ (എം.എ ഇംഗ്ലീഷ്, എം.കോം ഫിനാന്‍സ്) പ്രവേശനത്തിന് രജിസ്ട്രേഷന്‍ ആരംഭിച്ചു. https://cascap.ihrd.ac.in/ എന്ന ലിങ്ക് വഴിയോ നേരിട്ടെത്തിയോ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0495 2223243, 8547005025.

എംപ്ലോയ്മെന്റ് കാര്‍ഡ് വിതരണം

1995 ജനുവരി മുതല്‍ 2025 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പുതുക്കാന്‍ കഴിയാതെ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ റദ്ദായ ജില്ലയിലെ വിമുക്ത ഭടന്മാരുടെ പുതുക്കിയ രജിസ്ട്രേഷന്‍ കാര്‍ഡുകള്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍നിന്ന് കൈപ്പറ്റണമെന്ന് ജില്ല സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാം

വടകര കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ബി.ടെക് എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കീം എഴുതാത്തവര്‍ക്കും അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്സ് എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ്, ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്‍ജിനീയറിങ് എന്നീ ബ്രാഞ്ചുകളിലാണ് ഒഴിവുള്ളത്. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ അഞ്ചിന് മുമ്പ് www.cev.ac.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. ഫോണ്‍: 9292546125, 8078796320.

അധ്യാപക നിയമനം

വടകര ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ദിവസവേതനത്തില്‍ എച്ച്.എസ്.എ ഇംഗ്ലീഷ് നിയമനത്തിന് ജൂണ്‍ മൂന്നിന് രാവിലെ 10.30ന് അഭിമുഖം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം, ബി.എഡ്, കെ-ടെറ്റ്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 9400006491. 

പാര്‍ട്ട് ടൈം സ്വീപ്പര്‍ നിയമനം

സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന്റെ കോഴിക്കോട് ഡിവിഷന്‍ ഓഫീസില്‍ കരാറില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ നിയമനത്തിന് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ സ്ഥിരതാമസക്കാരായ വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഉയര്‍ന്ന പ്രായപരിധി: 45 വയസ്സ്. അപേക്ഷാ ഫോം ബോര്‍ഡിന്റെ കോഴിക്കോട് ചക്കോരത്തുകുളം ഓഫീസില്‍നിന്ന് 118 രൂപ അടച്ച് നേരിട്ട് വാങ്ങാം. അപേക്ഷ ജൂണ്‍ 10ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍: 0495 2369545.

മെഡിക്കല്‍ ഓഫീസര്‍ നിയമനം

ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിന് ജൂണ്‍ മൂന്നിന് രാവിലെ 10ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖം നടത്തും. ഫോണ്‍: 0495 2370494. 

അപേക്ഷ ക്ഷണിച്ചു

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് (കേരള) വകുപ്പിന് കീഴില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിങ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.ടിയുടെ ആഭിമുഖ്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടത്തുന്ന 10 മാസത്തെ സൗജന്യ സ്റ്റെനോഗ്രഫി, ടൈപ്പ്‌റൈറ്റിങ്, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി യോഗ്യതയുള്ള 26 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ അഞ്ചിനകം ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം. അപേക്ഷകര്‍ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. ഫോണ്‍: 0495 2376179.

സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം

ജില്ലാ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തിന് 10  വര്‍ഷത്തിലധികം ആക്ടീവ് പ്രാക്ടീസുള്ള അഭിഭാഷകരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂണ്‍ 10ന് വൈകീട്ട് അഞ്ചിനകം കലക്ടറേറ്റില്‍ ലഭ്യമാക്കണം. ബയോഡേറ്റ സഹിതമുള്ള അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജനന തീയതി, വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ്, ബാര്‍ പ്രാക്ടീസ് തെളിയിക്കുന്ന രേഖ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സമര്‍പ്പിക്കണം. ഫോണ്‍: 0495 2370518.

ലേലം 

നിലമ്പൂര്‍ ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതിയുടെ പരിഗണനയിലുള്ള കേസിലെ പിഴത്തുക ഈടാക്കുന്ന നടപടിയുടെ ഭാഗമായി പുതുപ്പാടി വില്ലേജ് ബ്ലോക്ക് ഒന്നിലെ സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള റീ സര്‍വേ 100/133(100/1) ല്‍ ഉള്‍പ്പെട്ട 80.93 ചതുരശ്ര മീറ്റര്‍ ഭൂമി ജൂണ്‍ 24ന് രാവിലെ 11ന് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് താമരശ്ശേരി തഹസില്‍ദാര്‍ അറിയിച്ചു.

date